മുൻ ഗോകുലം പരിശീലകൻ വരേല ഇനി ചർച്ചിൽ ബ്രദേഴ്സിനെ നയിക്കും

Img 20200923 213436

ഗോകുലം കേരള എഫ് സി യെ അവസാന സീസണിൽ പരിശീലിപിച്ച സ്പാനിഷ് കോച്ച് സാന്റിയാഗോ വരേല ഐ ലീഗിൽ തന്നെ തുടരും. ഗോകുലം വിട്ട വരേല ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിന്റെ പരിശീലകനായാണ് ചുമതലയേറ്റത്. ഒരു വർഷത്തെ കരാറിലാണ് വരേല ഗോവയിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ വരേലയുടെ രണ്ടാമത്തെ ക്ലബ് മാത്രമാണ് ചർച്ചിൽ.

ഗോകുലത്തെ രണ്ട് തവണ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് വരേല. 2017-18 സീസണിൽ ആദ്യമായി കേരളത്തിൽ എത്തിയപ്പോൾ ഗോകുലത്തെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിനായിരുന്നു. ഈ കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു വരേലയുടെ രണ്ടാം വരവ്. അദ്ദേഹം ഗോകുലത്തിന് ചരിത്ര പ്രാധാന്യമുള്ള ഡ്യൂറണ്ട് കപ്പ് നേടിക്കൊടുത്ത് കൊണ്ടാണ് രണ്ടാം വരവ് ആഘോഷിച്ചത്. ബംഗ്ലാദേശിൽ നടന്ന ഷെയ്ക് കമാൽ കപ്പിൽ ഗോകുലത്തെ സെമി ഫൈനലിൽ എത്തിക്കാനും അദ്ദേഹത്തിനായി. ഐ ലീഗിലും ഈ സീസണിൽ ഗോകുലം കേരള മെച്ചപ്പെട്ട പ്രകടനങ്ങൾ വരേലയ്ക്ക് കീഴിൽ കാഴ്ചവെച്ചിരുന്നു.

Previous articleഅബു ദാബിയില്‍ ഹിറ്റ്മാന്‍ ഷോ, രോഹിത്തിന്റെ മികവാര്‍ന്ന ഇന്നിംഗ്സില്‍ മുംബൈയ്ക്ക് 195 റണ്‍സ്
Next articleഐപിഎലിലെ പൊന്നുംവിലയുള്ള താരത്തിന് ഇത് മറക്കാനാഗ്രഹിക്കുന്ന പ്രകടനം