ആരാണ് പന്തെറിയുന്നത് എന്ന് താന്‍ ശ്രദ്ധിയ്ക്കാറില്ല – ഋഷഭ് പന്ത്

- Advertisement -

ടീമിനു വേണ്ടി കളി ഫിനിഷ് ചെയ്യുന്നതിലാണ് കാര്യമെന്നും, സെറ്റായി കഴിഞ്ഞാല്‍ ഒരു താരത്തിന്റെ ഉത്തരവാദിത്വം അതാണെന്നും പറഞ്ഞ് ഋഷഭ് പന്ത്. താന്‍ അതിനു തൊട്ടടുത്തെത്തിയെങ്കിലും അതിനു സാധിച്ചില്ല. അടുത്ത മത്സരത്തില്‍ താന്‍ അത് ചെയ്യുമെന്നാണ് കരുതുന്നതെന്നും പന്ത് പറഞ്ഞു. താന്‍ എപ്പോളും കാര്യങ്ങള്‍ പോസിറ്റീവായി സമീപിക്കുന്ന വ്യക്തിയാണ്.

ടി20യില്‍ എപ്പോളും ഒരു വലിയ ഓവര്‍ നമ്മള്‍ പ്രതീക്ഷിക്കണം. പരിശീലനത്തില്‍ ഒരേ സെറ്റ് ബൗളര്‍മാരെ ഉപയോഗിച്ചാണ് ഞങ്ങള്‍ തയ്യാറെടുപ്പ് നടത്തുന്നത്. അപ്പോള്‍ ബൗളര്‍മാരെയല്ല കാണുന്നത് ബോളുകളെയാണ്. അത് പോലെ തന്നെ മത്സരങ്ങളിലും ആരാണ് പന്തെറിയുന്നതെന്ന് താന്‍ ശ്രദ്ധിയ്ക്കാറില്ല. താന്‍ ഈ മത്സരത്തില്‍ അടിച്ച് തകര്‍ക്കാനല്ല ടൈമിംഗിലാണ് ശ്രദ്ധ ചെലുത്തിയതെന്നും പന്ത് വ്യക്തമാക്കി.

Advertisement