ഫൈനലിൽ ലിവർപൂളും ടോട്ടൻഹാമും, പ്രശ്നം മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണൽ ആരാധകർക്ക്

- Advertisement -

ചാമ്പ്യൻസ് ലെഗ് ഫൈനലിൽ എത്തിയത് ടോട്ടൻഹാമും ലിവർപൂളും ആണെങ്കിലും സമ്മർദ്ദത്തിൽ ആയിരിക്കുന്നത് വേറെ രണ്ട് ക്ലബുകളുടെ ആരാധകരാണ്. ആഴ്സണൽ ആരാധകരും ടോട്ടൻഹാം ആരാധകരുമാണ് ഈ ഫൈനലിനെ ഓർത്ത് വിഷമിക്കുന്നത്. രണ്ട് ടീമുകളുടെയും പ്രധാന വൈരികളാണ് ഫൈനലിൽ എത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഏറ്റവും കൂടുതൽ വെറുപ്പുള്ള ടീമാണ് ലിവർപൂൾ. അവർ ചാമ്പ്യൻസ് ലീഗ് കിരീടം ഒരിക്കൽ കൂടെ ഉയർത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സഹിക്കില്ല. ഒരു കിരീടം കൂടെ നേടിയാൽ ലിവർപൂളിന് ആറ് ചാമ്പ്യൻസ് ലീഗ് കിരീടമാകും. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ള കിരീടങ്ങളേക്കാൾ ഇരട്ടി കിരീടങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് വലിയ വേദനയാകും എന്നത് കൊണ്ട് യുണൈറ്റഡ് ആരാധകർ ടോട്ടൻഹാം കിരീടം നേടാൻ വേണ്ടിയാണ് ആഗ്രഹിക്കുന്നത്.

എന്നാൽ നോർത്ത് ലണ്ടണിലെ തങ്ങളുടെ ചിരവൈരികൾ ആയ ടോട്ടൻഹാം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത് ആഴ്സണൽ ആരാധകരുടെ ഹൃദയം തകർക്കും. ഇതുവരെ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല എന്ന നാണക്കേട് ഉള്ള ടീമാണ് ആഴ്സണൽ. തങ്ങൾ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടാതെ നിൽക്കുമ്പോൾ വൈരികളായ ടോട്ടൻഹാം നേടിയാൽ ആഴ്സണലിന് പിടിച്ചു നിൽക്കാൻ ആയേക്കില്ല. ആഴ്സണൽ മാത്രമല്ല മറ്റൊരു ലണ്ടൺ ക്ലബായ ചെൽസിയുടെ ആരാധകരും ടോട്ടൻഹാം കിരീടം നേടരുത് എന്നാണ് ആഗ്രഹിക്കുന്നത്. ലണ്ടണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഉള്ള ഒരേയൊരു ക്ലബ് ചെൽസി ആയിരിക്കണം എന്ന ആഗ്രഹമാണ് ചെൽസിയെ ടോട്ടൻഹാമിനെതിരെ തിരിക്കുന്നത്. ഇരു ക്ലബുകളും ലിവർപൂളിനെയാകും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിന്തുണയ്ക്കുക.

Advertisement