ഈ പുരസ്കാരം എനിക്ക് ഏറെ ആവശ്യമുള്ളത്, എന്റെ ആത്മവിശ്വാസത്തെ ഇത് ഏറെ ഉയര്‍ത്തും

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നലത്തെ വിജയത്തില്‍ പല ഘടകങ്ങളുണ്ടായിരുന്നു. ബൗളര്‍മാരുടെ കണിശതയാര്‍ന്ന ബൗളിംഗ് പ്രകടനം ടീമിനു ബൗളിംഗില്‍ തിരിച്ചുവരവ് സാധ്യമാക്കിയപ്പോള്‍ ലിയാം ലിവിംഗ്സ്റ്റണ്‍ വെടിക്കെട്ടും, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍ എന്നിവരുടെ പ്രകടനവും മത്സരത്തില്‍ ഏറെ നിര്‍ണ്ണായക പങ്കാണ് വിജയത്തില്‍ വഹിച്ചത്.

അതേ സമയം അപ്രതീക്ഷിചമായി ജയ്ദേവ് ഉനഡക്ട് ആണ് ഇന്നലെ കളിയിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ഒട്ടനവധി താരങ്ങള്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഏറ്റവും കുറവ് റണ്‍സ് വിട്ട് നല്‍കിയത് ജയ്ദേവ് ആയിരുന്നു. 4 ഓവറില്‍ 26 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം 2 വിക്കറ്റ് നേടിയത്.

ഇത് കൂടാതെ മൂന്ന് മികച്ച ക്യാച്ചുകളും താരം മത്സരത്തില്‍ പൂര്‍ത്തിയാക്കി. ദീപക് ഹൂഡയെ പുറത്താക്കുവാന്‍ നേടിയ റിട്ടേണ്‍ ക്യാച്ചും ഔട്ട് ഫീല്‍ഡില്‍ ശ്രമകരമായ രണ്ട് അവസരങ്ങളും താരം പൂര്‍ത്തിയാക്കിത് ഒട്ടനവധി അവസരങ്ങള്‍ ഫീല്‍ഡിംഗില്‍ രാജസ്ഥാന്‍ കൈവിട്ട അതേ ദിവസം തന്നെയായിരുന്നു.

തന്റെ ആത്മവിശ്വാസത്തെ ഏറെ ഉയര്‍ത്തുന്ന ഒരു പുരസ്കാരമാണ് തനിക്ക് ലഭിച്ചതെന്ന് ജയ്ദേവ് പറഞ്ഞു. താന്‍ ഇത് ഏറെ നാളായി ആഗ്രഹിക്കുന്നു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച് ടീമില്‍ സ്ഥാനം നല്‍കിയ മാനേജ്മെന്റിനും സ്മിത്തിനുമാണ് നന്ദി. ഞാന്‍ കുറച്ച് കഷ്ടകാലത്തിലൂടെയാണ് കടന്ന് പോയിരുന്നത്, ആ ഘട്ടത്തില്‍ അവരുടെ പിന്തുണ തനിക്ക് ലഭിച്ചുവെന്നും ജയ്ദേവ് പറഞ്ഞു.

പവര്‍പ്ലേയില്‍ അവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും മത്സരത്തില്‍ തിരിച്ചുവരവ് സാധ്യമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ബോളിന്റെ പേസ് കളഞ്ഞും ഫീല്‍ഡര്‍മാരെ യഥാസ്ഥലത്ത് നിര്‍ത്തിയുമാണ് ഞങ്ങള്‍ തിരിച്ചുവരവ് നടത്തിയതെന്നും ജയ്ദേവ് പറഞ്ഞു.

Advertisement