എട്ടു വർഷം, എട്ട് ലീഗ് കിരീടങ്ങൾ… ലീഗ് വേണമെങ്കിൽ വിദാലിനെ സ്വന്തമാക്കു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആർട്ടുറോ വിഡാൽ ലീഗ് കിരീടങ്ങൾ നേടി മടുത്തിരിക്കുകയാണ് എന്ന് പറയേണ്ടി ബരും. ഇന്നലെ ബാഴ്സലോണ കിരീടം നേടിയതോടെ വിഡാൽ ഒരു അപൂർവ്വ നേട്ടത്തിൽ എത്തി. തുടർച്ചയായ എട്ടാം വർഷവും താൻ കളിക്കുന്ന ടീം ലീഗ് കിരീടം നേടുന്നു എന്നൊരു വമ്പൻ നേട്ടത്തിൽ. ഇതോടെ ലീഗ് കിരീടം നേടാൻ വിദാലിനെ സൈൻ ചെയ്താൽ മതി എന്ന് മീമുകൾ ഇറങ്ങാൻ തുടങ്ങിയിരിക്കുകയാണ്. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു വിഡാൽ ബാഴ്സലോണയിൽ എത്തിയത്. തുടക്കത്തിൽ അധികം അവസങ്ങൾ ബാഴ്സലോണയിൽ അദ്ദേഹത്തിന് കിട്ടിയില്ല എങ്കിലും സീസൺ അവസാനത്തോട് അടുക്കുമ്പോഴേക്ക് ടീമിലെ നിർണായക താരമായി വിഡാൽ മാറി.

വിഡാലിന്റെ ആദ്യ ലാലിഗ കിരീടമാണ് ഇത്. അവസാന എട്ടു സീസണുകളിൽ മൂന്ന് രാജ്യങ്ങളിലായാണ് വിഡാൽ ഈ എട്ട് കിരീടങ്ങൾ എന്ന നേട്ടത്തിൽ എത്തിയത്. 2012 യുവന്റസിനൊപ്പം ആണ് ഈ കിരീട വേട്ട വിഡാൽ തുടങ്ങിയത്. 2012, 2013, 2014, 2015 സീസണുകളിൽ യുവന്റസിനൊപ്പം ഇറ്റാലിയൻ ലീഗ് കിരീടം നേടാൻ വിഡാലിനായി.

2015നു ശേഷം ബയേണിൽ പോയ വിഡാൽ അവിടെ 2016, 2017, 2018 സീസണുകളിൽ ബുണ്ടസ് ലീഗ കിരീടവും ഉയർത്തിയിരുന്നു. മുമ്പ് ഇബ്രാഹിമോവിച് തുടർച്ചയായി ഒമ്പതു സീസണുകളിൽ ലീഗ് കിരീടം നേടിയിരു‌ന്നു. ഇറ്റലി, സ്പെയിൻ, ഫ്രഞ്ച് ലീഗുകളിൽ ആയിരുന്നു ഇബ്രയുടെ ഈ നേട്ടം.