ഹൈദരബാദിന് വൻ തിരിച്ചടി, നടരാജൻ ഈ സീസണിൽ കളിക്കില്ല

Natarajanwarner
- Advertisement -

ഐ പി എല്ലിൽ വീണ്ടും ഹൈദരാബാദ് സൺ റൈസേഴ്സിനെ പരിക്ക് വേട്ടയാടുക ആണ്. അവരുടെപേസ് ബൗളർ നടരാജൻ ഇനി ഈ സീസണിൽ ഐ പി എൽ കളിക്കില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മുട്ടിനേറ്റ പരിക്ക് നടരാജനെ കുറച്ചു കാലമായി അലട്ടുന്നുണ്ട്. ഈ പരിക്ക് കാരണം ഐ പി എൽ ബബിൾ വിടാൻ ഒരുങ്ങുകയാണ് നടരാജൻ. താരം ഉടൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തി കൂടുതൽ പരിശോധനകൾ നടത്തും.

ഈ സീസണിലെ ആദ്യ രണ്ടു ഐ പി എൽ മത്സരങ്ങളും കളിച്ച നടരാജൻ പിന്നീടുള്ള മത്സരങ്ങളിൽ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഹൈദരബാദിന് കഴിഞ്ഞ സീസണിൽ സമാനമായ രീതിയിൽ ഭുവനേശ്വർ കുമാറിനെയും സീസൺ മുഴുവൻ നഷ്ടമായിരുന്നു.

Advertisement