താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് – മുത്തയ്യ മുരളീധരന്‍

- Advertisement -

താന്‍ കളിച്ചതില്‍ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലങ്കാഷയറിന് വേണ്ടി ഏഴ് വര്‍ഷത്തോളം കളിച്ചിട്ടുള്ള താരം ഇംഗ്ലീഷ് ടീമിനെക്കാളും കൂടുതല്‍ ഇഷ്ടം ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണെന്ന് അറിയിക്കുകയായിരുന്നു.

4.5 കോടി രൂപയ്ക്ക് ആദ്യ സീസണില്‍ ചെന്നൈയിലെത്തിയ താരം മൂന്ന് വര്‍ഷം അവര്‍ക്ക് വേണ്ടി കളിച്ചു. 40 മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ചെന്നൈയിലെ പ്രാദേശിക താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ തനിക്ക് തമിഴില്‍ സംസാരിക്കുവാന്‍ കഴിയുമായിരുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഐപിഎലില്‍ തനിക്ക് കളിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ അത് ചെന്നൈ ആകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന് കാരണം ഐപിഎലില്‍ പ്രാദേശിക താരങ്ങള്‍ ടീമിലുണ്ടാകണമെന്ന നിയമമായിരുന്നുവെന്നും അവരോടൊപ്പം സ്വന്തം ഭാഷയില്‍ സംസാരിക്കാനാകുമെന്ന പ്രതീക്ഷയില്‍ ഉടലെടുത്ത ആഗ്രഹമായിരുന്നു അതെന്നും താരം വ്യക്തമാക്കി.

താന്‍ ഏഴ് വര്‍ഷത്തോളം ലങ്കാഷയറിന് കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഐപിഎലില്‍ ചെന്നൈയ്ക്ക് വേണ്ടി കളിച്ച അനുഭവമാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും താരം പറഞ്ഞു. ഐപിഎലില്‍ താരം 2011ല്‍ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement