ഐപിഎലില്‍ താന്‍ പന്തെറിഞ്ഞതില്‍ ഏറ്റവും പ്രയാസം തോന്നിയത് ഋഷഭ് പന്തിനെതിരെ

ഐപിഎലില്‍ തനിക്ക് പന്തെറിയുവാന്‍ ഏറ്റവും പ്രയാസം തോന്നിയത് ഋഷഭ് പന്തിനെതിരെയാണെന്ന് പറഞ്ഞ് ധവാല്‍ കുല്‍ക്കര്‍ണ്ണി. വമ്പന്‍ താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഏറ്റവും പ്രയാസം തോന്നിയത് ഡല്‍ഹി ക്യാപിറ്റല്‍സ് താരം പന്തിനെതിരെയാണെന്ന് ധവാല്‍ വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച താരത്തെ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെ ട്രേഡ് ചെയ്യുകയായിരുന്നു ഐപിഎല്‍ 2020ന് മുമ്പ്.

54 മത്സരങ്ങളില്‍ നിന്ന് ഐപിഎലില്‍ 1736 റണ്‍സാണ് ഋഷഭ് പന്ത് നേടിയിട്ടുള്ളത്. അതില്‍ തന്നെ162.69 റണ്‍സിന്റെ സ്ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. 2018 ഐപിഎല്‍ ലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഒരാള്‍ ഋഷഭ് പന്ത് ആയിരുന്നു.