ടി20യില്‍ പൂജ്യത്തിന് പുറത്താകാതെ 100 ഇന്നിംഗ്സ് പൂര്‍ത്തിയാക്കി എംഎസ് ധോണി

Msdhoni2
- Advertisement -

ഐപിഎല്‍ 2020ല്‍ മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയ്ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശുവാന്‍ സാധിച്ചിട്ടില്ല. റണ്‍സ് കണ്ടെത്തുവാന്‍ സാധിക്കുന്നുണ്ടെങ്കിലും ഫിനിഷറെന്ന നിലയില്‍ താരത്തിന്റെ പഴയ പ്രതാപത്തിലേക്ക് ഉയരുവാന്‍ ഇതുവരെെ സാധിച്ചിട്ടില്ല ധോണിയ്ക്ക്.

Msdhoni

ഇന്നലെ സണ്‍റൈസേഴ്സിനെതിരെയുള്ള പരാജയത്തില്‍ ധോണി 36 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോളും ടീം 7 റണ്‍സിന്റെ പരാജയത്തിലേക്ക് വീണു. തോല്‍വിയിലും ഒരു അപൂര്‍വ്വ റെക്കോര്‍ഡിന് ഇന്നലെ ധോണി ഉടമയായിരുന്നു. ടി20യില്‍ പൂജ്യത്തിന് പുറത്താകാതെ 100 ഇന്നിംഗ്സ് എന്ന റെക്കോര്‍ഡ് നേടുകയായിരുന്നു ധോണി ഇന്നലെ.

2015ല്‍ മുംബൈയ്ക്കെതിരെയുള്ള ക്വാളിഫയറില്‍ പൂജ്യത്തിന് പുറത്തായ ശേഷം ധോണി ഇതുവരെ പൂജ്യത്തിന് ടി20യില്‍ പുറത്തായിട്ടില്ല. ഇത്തരത്തില്‍ നൂറ് ഇന്നിംഗ്സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനാണ് എംഎസ് ധോണി.

Advertisement