ആഴ്സണലിന്റെ ടൊറേര ഇനി അത്ലറ്റിക്കോ മാഡ്രിഡിൽ

20201003 094949
- Advertisement -

ആഴ്സണൽ യുവതാരം ലൂകാസ് ടൊറേര ഇനി അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കും. താരം മെഡിക്കൽ പൂർത്തിയാക്കാനായി മാഡ്രിഡിൽ എത്തിയിരിക്കുകയാണ്. ആദ്യം ഒരു വർ ലോണിൽ ആകും ടൊറേര ആഴ്സണലിൽ കളിക്കുക. അടുത്ത സീസണിൽ താരത്തെ അത്ലറ്റിക്കോ മാഡ്രിഡ് സ്ഥിര കരാറിൽ സ്വന്തമാക്കും. എന്നാൽ ടൊറേരയുടെ കരാർ പൂർത്തിയാക്കും മുമ്പ് ഒരു താരത്തെ അത്ലറ്റിക്കോ മാഡ്രിഡ് വിൽക്കേണ്ടതുണ്ട്. അതിനായാണ് ക്ലബ് ഇപ്പോൾ ശ്രമിക്കുന്നത്.

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയിൽ നിന്നായിരുന്നു ടൊറേര ഇംഗ്ലണ്ടിൽ എത്തിയത്. ഭാഷ അറിയാത്തത് ഇംഗ്ലണ്ടിലെ പ്രകടനങ്ങളെ ബാധിക്കുന്നതായി നേരത്തെ ടൊറേര പറഞ്ഞിരുന്നു. താരത്തിന് ആഴ്സണലിൽ സ്ഥിരതയാർന്ന പ്രകടനം നടത്താനേ ആയിരുന്നില്ല. ഉറുഗ്വേ താരമായ ടൊറേരയ്ക്ക് വലിയ ഭാവി തന്നെ ആഴ്സണലിൽ എത്തുമ്പോൾ പ്രവചിക്കപ്പെട്ടിരുന്നു. മാഡ്രിഡിൽ തന്റെ ഫോം വീണ്ടെടുക്കൽ ആകും ടൊറേരയുടെ ലക്ഷ്യം.

Advertisement