മുന്‍ ഇന്ത്യന്‍ താരത്തിന്റെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുക്കുന്നു

- Advertisement -

മുന്‍ ഇന്ത്യന്‍ താരവം ലെഗ്-സ്പിന്നറുമായ നരേന്ദ്ര ഹിര്‍വാനിയുടെ മകന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നു. അച്ഛനെപ്പോലെ ലെഗ് സ്പിന്നര്‍ ആയ മിഹിര്‍ ഹിര്‍വാനി തന്നെയാണ് വാര്‍ത്ത സ്പോര്‍ട്സ്റ്റാര്‍ മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മധ്യ പ്രദേശിനു വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന മിഹിര്‍ 2015/16 സീസണിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. 13 ഫസ്റ്റ്-ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള മിഹിര്‍ 45 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മിഹിറിനെ ടീമിലേക്ക് തിരഞ്ഞെടുത്തതോടെ നരേന്ദ്ര ഹിര്‍വാനി തന്റെ മധ്യപ്രദേശ് സെലക്ടര്‍ പദവി രാജി വയ്ക്കുകയായിരുന്നു. ഇതിനു മുമ്പും ഐപിഎല്‍ ലേലങ്ങളില്‍ പങ്കെടുത്തിരുന്നുവെങ്കിലും മിഹിറിനെ ഒരു തന്നെ ടീമിലെടുത്തിരുന്നില്ല. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെ ട്രയല്‍സിനു വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ട്രയല്‍സിലും ഇനി നടക്കാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റിലും പ്രഭാവമുണ്ടാക്കാനാകും തന്റെ ശ്രമമെന്നും മിഹിര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement