തോറ്റത് രണ്ട് സിക്സിനു, ഇത്തരം മത്സരങ്ങളില്‍ അധികം വിമര്‍ശനം നടത്താനാകില്ല

- Advertisement -

ഐപിഎലില്‍ ഇന്നലെ തങ്ങളുടെ ആറാം തോല്‍വിയിലേക്ക് രാജസ്ഥാന്‍ റോയല്‍സ് വീണുവെങ്കിലും തന്റെ ടീമിനെ അധികം വിമര്‍ശിക്കാനുള്ള കാര്യമൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ട് ടീം നായകന്‍ അജിങ്ക്യ രഹാനെ. 182 എന്ന ലക്ഷ്യം ചേസ് ചെയ്യേണ്ട ഒന്ന് തന്നെയാണെന്നാണ്. ടീം രണ്ട് സിക്സുകള്‍ക്കാണ് തോറ്റതെന്ന് ഓര്‍ക്കുകയെന്നും രഹാനെ പറഞ്ഞു.

ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് താന്‍ വിശ്വസിക്കുന്നു. ചേസ് ചെയ്യുമ്പോള്‍ കൂട്ടത്തോടെ വിക്കറ്റുകള്‍ നഷ്ടമായാല്‍ ഒരു ടീമിനും നല്ലതല്ല. ത്രിപാഠി മികച്ച രീതിയിലാണ് തുടങ്ങിയത്. താനും ബിന്നിയും മത്സരം അവസാനം വരെ കൊണ്ടെത്തിക്കുവാനാണ് ആഗ്രഹിച്ചത്. ജോഫ്രയുടെ നാലോവറുകള്‍ അവിശ്വസിനീയമായിരുന്നു. ടീമിലെ രണ്ട് ലെഗ് സ്പിന്നര്‍മാരും മധ്യ ഓവറുകളില്‍ മികവ് പുലര്‍ത്തിയെന്ന് അജിങ്ക്യ രഹാനെ വ്യക്തമാക്കി.

Advertisement