“ബാഴ്സലോണ ആരാണെന്ന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞു” – മെസ്സി

- Advertisement -

ബാഴ്സലോണ ആരാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന് സൂപ്പർ താരം മെസ്സി. ഇന്നലെ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിക്കാൻ ബാഴ്സലോണക്ക് ആയിരുന്നു. രണ്ട് ഗോളുകൾ നേടാൻ മെസ്സിക്കും ആയിരുന്നു. മത്സര ശേഷമാണ് മെസ്സി ബാഴ്സലോണയുടെ പ്രകടനത്തെ കുറിച്ച് പറഞ്ഞത്.

ആദ്യ 5 മിനുട്ടിനപ്പുറം കളിച്ചത് മുഴുവൻ ബാഴ്സലോണ ആണെന്ന് മെസ്സി പറഞ്ഞു. തന്റെ രണ്ടാം ഗോൾ ഭാഗ്യമാണ്. ടീമിന്റെ പ്രകടനത്തിലും വിജയത്തിലും അതിയായ സന്തോഷം ഉണ്ടെന്ന് മെസ്സി പറഞ്ഞു. മൂന്ന് കിരീടം നേടുക എന്ന ലക്ഷ്യത്തിൽ എത്തണമെങ്കിൽ ഇനിയും പരിശ്രമിക്കേണ്ടതുണ്ട് എന്നും മെസ്സി പറഞ്ഞു. സെമിയിൽ ലിവർപൂൾ ആയാലും പോർട്ടോ ആയാലും മാറ്റമില്ല എന്നും മെസ്സി പറഞ്ഞു.

ആര് സെമിയിൽ എത്തുന്നുണ്ട് എങ്കിലും അത് അർഹിച്ചതു കൊണ്ടായിരിക്കും. അതുകൊണ്ട് ഒരു ടീമിനെയും വിലകുറച്ച് കാണാൻ ആവില്ല എന്ന് മെസ്സി പറഞ്ഞു.

Advertisement