ടി20യില്‍ താന്‍ പന്തെറിഞ്ഞ ഏറ്റവും പ്രയാസമേറിയ ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ജോഫ്ര ആര്‍ച്ചര്‍

- Advertisement -

ടി20യില്‍ താന്‍ നേരിട്ടത്തില്‍ ഏറ്റവും പ്രയാസമേറിയ ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ഇംഗ്ലണ്ട് താരവും രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ നിര ബൗളറുമായ ജോഫ്ര ആര്‍ച്ചര്‍. ഇന്ത്യന്‍ താരം ലോകേഷ് രാഹുലിനെയാണ ജോഫ്ര തിരഞ്ഞെടുത്തത്. ഐപിഎലില്‍ ഒട്ടനവധി തവണ തനിക്ക് മേല്‍ മേല്‍ക്കൈ നേടുവാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട് എന്ന് ജോഫ്ര വ്യക്തമാക്കി.

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിട്ട മത്സരങ്ങളില്‍ തനിക്ക മേല്‍ വ്യക്തമായ മേല്‍ക്കൈ നേടിയ താരമാണ് ലോകേഷ് രാഹുല്‍. രാഹുല്‍ അല്ലാത്തെ അത്തരത്തില്‍ ഒരു താരത്തിന്റെ പേര് തനിക്ക് ഓര്‍മ്മ വരുന്നില്ലെന്നും ജോഫ്ര വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ റോയല്‍സ് പോഡ്കാസ്റ്റ് എന്ന സീരീസില്‍ ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായ ന്യൂസിലാണ്ട് താരം ഇഷ് സോധിയ്ക്കൊപ്പമാണ് ജോഫ്ര ചര്‍ച്ചയില്‍ പങ്കെടുത്തത്.

Advertisement