അത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കെ.എൽ രാഹുൽ

Abu Dhabi: Mohammad Shami Of Kings Xi Punjab Celebrates The Wicket Of Shimron Hetmyer Of Delhi Capitals During Match 2 Of Season 13 Of Dream 11 Indian Premier League (ipl) Between Delhi Capitals And Kings Xi Punjab Held At The Dubai International Cricket Stadium, Dubai In The United Arab Emirates On The 20th September 2020. (photo: Bcci/ipl)
Photo: IPL
- Advertisement -

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ അത്ഭുത വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ. മത്സരത്തിൽ ജയിക്കാനായതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും സന്തോഷം കൊണ്ട് തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും കെ.എൽ രാഹുൽ പറഞ്ഞു.

ഇന്നലെത്തെ വിജയത്തിന്റെ ക്രെഡിറ്റ് കളിക്കാർക്ക് മാത്രമല്ലെന്നും ടീമിനെ എപ്പോഴും മികച്ച പ്രകടനം നടത്താൻ ഒരുക്കുന്ന സപ്പോർട്ടിങ് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും കെ.എൽ രാഹുൽ പറഞ്ഞു. ഒരു താരത്തെ രണ്ട് മാസം കൊണ്ട് മാറ്റാൻ കഴിയില്ലെന്നും എന്നാൽ താരങ്ങളെ മാനസികമായി മികച്ചതാക്കാമെന്നും അതാണ് പരിശീലകൻ അനിൽ കുംബ്ലെ, ആൻഡി ഫ്‌ളവർ, ചാൾ, ജോന്റി റോഡ്‌സ്, വാസിം ജാഫർ എന്നിവർ ചെയ്തതെന്നും കെ.എൽ രാഹുൽ പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് എടുത്തത്. എന്നാൽ തുടർന്ന് ബാറ്റ് ചെയ്ത സൺറൈസേഴ്‌സ് ഹൈദരാബാദിനെ കിങ്‌സ് ഇലവൻ പഞ്ചാബ് 114 റൺസിന് ഓൾ ഔട്ട് ആക്കി 12 റൺസ് ജയം സ്വന്തമാക്കിയിരുന്നു.

Advertisement