രണ്ട് പുതിയ സൈനിങുമായി പഞ്ചാബ് എഫ് സി

Img 20201025 125427
- Advertisement -

ഐ ലീഗ് സീസണായി ഒരുങ്ങുന്ന പഞ്ചാബ് എഫ് സി രണ്ട് പുതിയ താരങ്ങളെ ടീമിൽ എത്തിച്ചു. മധ്യനിര താരങ്ങളായ രൂപേർട് നോങ്റവും അഭിനാസ് റുയ്ദാസുമാണ് പഞ്ചാബ് എഫ് സിയുമായി കരാർ ഒപ്പുവെച്ചത്‌. മേഘാലയ താരം രൂപേർട് നോങ്റം നോർത്ത് ഈസ്റ്റ് യുണൈറ്റഡഡിൽ നിന്നാണ് പഞ്ചാബിലേക്ക് എത്തുന്നത്. മുമ്പ് എടികെ, ഡെൽഹി ഡൈനാമോസ് എന്നീ ടീമുകൾക്ക് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഷില്ലോങ് ലജോങിലൂടെ വളർന്നു വന്ന താരമാണ്‌.

അഭിനാഷ് റുയിദാസ് ട്രാവു എഫ് സി വിട്ടാണ് പഞ്ചാബിൽ എത്തുന്നത്. മുമ്പ് മോഹൻ ബഗാൻ, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട്.

Advertisement