പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സംഭാവന ചെയ്യും

- Advertisement -

കൊറോണ വൈറസിനെതിരെ പോരാടാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂപീകരിച്ച പി.എം കെയർ ഫണ്ടിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സംഭാവന ചെയ്യും. കൊൽക്കത്ത നെറ്റ് റൈഡേഴ്‌സ് ഉടമകൾ നടത്തിയ സംയുക്ത പ്രസ്താവനയിലാണ് സംഭാവന നൽകുന്നത് കാര്യം പ്രഖ്യാപിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയായ ഷാരൂഖ് ഖാനും പങ്കാളികളായ ഗൗരി ഖാൻ, ജൂഹി ചൗള, ജെ മെഹ്ത തുടങ്ങിയവർ ചേർന്നാണ് സംഭാവന നൽകുന്നത് കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഈ പ്രതിസന്ധി പെട്ടെന്ന് കഴിയില്ലെന്നും എല്ലാവരും ഒറ്റകെട്ടായി ഇതിനെതിരെ പോരാടണമെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.

ഞമ്മൾ വീട്ടിൽ സുരക്ഷിതരായി കഴിയുമ്പോൾ നമ്മുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ വേണ്ടിയാണ് ഈ സംഭവന എന്നും പത്രക്കുറിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകൾ വ്യക്തമാക്കി. നേരത്തെ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് മാർച്ച് 29ന് നടക്കേണ്ട ഐ.പി.എൽ ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Advertisement