ഡിബാലയ്ക്ക് യുവന്റസിനെ ക്യാപ്റ്റനാകാൻ കഴിയും എന്ന് ഡെൽ പിയേറോ

- Advertisement -

യുവന്റസിന്റെ ക്യാപ്റ്റനാകാൻ ഡിബാലയ്ക്ക് ആകും എന്ന് യുവന്റസ് ഇതിഹാസ താരം ഡെൽ പിയേറോ. ഡിബാല ഒരു ഫുട്ബോൾ താരം എന്ന രീതിയിൽ ഒരുപാട് പക്വത നേടിയെന്ന് ഡെൽ പിയേറോ പറഞ്ഞു. അതുകൊണ്ട് തന്നെ ഡിബാലയ്ക്ക് യുവന്റസിന്റെ ക്യാപ്റ്റൻസി കൈകാര്യം ചെയ്യാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് നിരവധി തവണ ഡിബാല യുവന്റസിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്. അത് നൽകിയത് ഒക്കെ യുവന്റസ് ക്ലബിന് ഡിബാലയിൽ ഉള്ള വിശ്വാസം കൊണ്ടാണെന്നും ഡെൽ പിയേറോ പറഞ്ഞു. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പലതും നടന്നിട്ടും അതിനോടുള്ള ഡിബാലയുടെ പക്വതയോടുള്ള പ്രതികരണങ്ങൾ താരത്തിന്റെ വ്യക്തി എന്ന നിലയിൽ ഉള്ള വളർച്ചയാണ് കാണിക്കുന്നത് എന്നും ഡെൽ പിയേറോ പറഞ്ഞു.

Advertisement