കരാർ കാലാവധി കഴിയും വരെ റയലിൽ തന്നെ തുടരാൻ മോഡ്രിച്

റയൽ മാഡ്രിഡ് വിടാൻ തൽക്കാലം ക്രൊയേഷ്യൻ മിഡ്ഫീൽഡർ മോഡ്രിച് ആലോചിക്കുന്നില്ല. തന്റെ കരാർ കാലാവധി കഴിയും വരെ മാഡ്രിഡിൽ തന്നെ മോഡ്രിച് തുടരും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2021 ജൂൺ വരെയാണ് മോഡ്രിചിന്റെ കരാർ ബാക്കിയുള്ളത്. ടീമിനായി നല്ല പ്രകടനങ്ങൾ അടുത്ത സീസണിലും നടത്താൻ കഴിഞ്ഞാൽ മാത്രമെ മോഡ്രിച് കരാർ പുതുക്കുകയുള്ളൂ.

തന്നെക്കാൾ മികച്ച താരങ്ങൾ ക്ലബിൽ എത്തിയാൽ സ്ഥാനം വിട്ടുകൊടുക്കാൻ ആണ് മോഡ്രിച് ആലോചിക്കുന്നത്. അവസാന കുറച്ചു സീസണുകളിലായി റയൽ മധ്യനിരയിലെ പ്രധാനി ആയിരുന്നു മോഡ്രിച്. ഒരു സീസൺ മുമ്പ് ബാലൻ ഡി ഓർ സ്വന്തമാക്കാനും മോഡ്രിചിനായിരുന്നു. എന്നാൽ ഈ സീസണിൽ പതിവ് ഫോമിൽ മോഡ്രിച് ഇതുവരെ എത്തിയിട്ടില്ല.

Previous article“കൊറോണ ഒരു ദുസ്വപ്നം പോലെ” – വിദാൽ
Next articleപ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സംഭാവന ചെയ്യും