മിഥുനിനു ഐപിഎല്‍ അരങ്ങേറ്റം, രാജസ്ഥാന്റെ ഏറ്റവും വലിയ വെല്ലുവിളി, റസ്സലിനെ ആര് തളയ്ക്കും? ടോസ് അറിയാം

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്റെ ഏറ്റവും വലിയ വെല്ലുവിളി റസ്സലിനെ പിടിച്ചുകെട്ടുക എന്നതാണ്. റസ്സലിന്റെ മികവിലാണ് മൂന്നോളം മത്സരം കൊല്‍ക്കത്ത വിജയിച്ചത്. മത്സരം കൈവിട്ട നിമിഷങ്ങളില്‍ നിന്ന് അപ്രാപ്യമായ വിജയങ്ങളാണ് റസ്സല്‍ ടീമിനായി നേടിക്കൊടുത്തത്.

അതേ സമയം രണ്ട് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിറങ്ങുന്നത്. സ്റ്റുവര്‍ട് ബിന്നിയ്ക്ക് പകരം പ്രശാന്ത് ചോപ്രയും ആരോണ്‍ വരുണിനു പകരം മിഥുനും ഐപിഎല്‍ അരങ്ങേറ്റം കുറിയ്ക്കും. കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്, ഹാരി ഗുര്‍ണേ ലോക്കി ഫെര്‍ഗൂസണ് പകരം കളിയ്ക്കാനിറങ്ങും.

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, രാഹുല്‍ ത്രിപാഠി, ബെന്‍ സ്റ്റോക്സ്, പ്രശാന്ത് ചോപ്ര, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, സുധേഷന്‍ മിഥുന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്ക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, ഹാരി ഗുര്‍ണേ, പ്രസിദ്ധ് കൃഷ്ണ

Advertisement