കില്ലര്‍ മില്ലര്‍ ഇനി പഞ്ചാബില്‍ ഇല്ല, യുവ പ്രതിഭ സാം കറനെയും റിലീസ് ചെയ്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പല മത്സരങ്ങളിലും രക്ഷിച്ച സൂപ്പര്‍ താരം ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ റിലീസ് ചെയ്ത് ടീം. നാല് വിദേശ താരങ്ങളെ ഇനി ആവശ്യമായ ടീമിന് 42.70 കോടി രൂപയാണ് കൈവശമുള്ളത്. കഴിഞ്ഞ സീസണില്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറനെ വിട്ട് നല്‍കിയതാണ് മറ്റൊരു ഞെട്ടിക്കുന്ന തീരുമാനം. ആന്‍ഡ്രൂ ടൈ, മോയിസസ് ഹെന്‍റിക്സ് എന്നിവരെയും ടീം വിട്ട് നല്‍കി.

കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഒരു മത്സരം മാത്രം കളിച്ച സ്പിന്‍ സെന്‍സേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന വരുണ്‍ ചക്രവര്‍ത്തിയെയും ടീം റിലീസ് ചെയ്തു. 9 താരങ്ങളെയാണ് പഞ്ചാബ് ടീമില്‍ എടുക്കേണ്ടതായിട്ടുള്ളത്. പ്രഭ്സിമ്രന്‍ സിംഗ്, അഗ്നിവേഷ് അയാച്ചി എന്നിവരും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

Previous articleഹാൻസി ഫ്ലിക്ക് ബയേൺ പരിശീകനായി തുടരും, പുതിയ പരിശീലകൻ എത്തില്ല
Next articleതുടർച്ചയായ 10 വിജയങ്ങൾ, ചരിത്രം കുറിച്ച് ഇറ്റലി