തുടർച്ചയായ 10 വിജയങ്ങൾ, ചരിത്രം കുറിച്ച് ഇറ്റലി

യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിക്ക് ഒരു വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസൊഗൊവിനയെ ആണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം. ഇറ്റലിയുടെ തുടർച്ചയായ പത്താം വിജയമാണിത്. അവരുടെ ചരിത്രത്തിൽ ആദ്യമാണ് ദേശീയ ടീം തുടർച്ചയായി 10 മത്സരങ്ങക്ക് വിജയിക്കുന്നത്.

അസെർബി, ഇൻസിനെ, ബെലോട്ടി എന്നിവരാണ് ഇന്നലെ ഇറ്റലിക്കായി ഗോൾ നേടിയത്. മാഞ്ചിനി പരിശീലകനായി എത്തിയതിനു ശേഷം ഗംഭീര ഫോമിലാണ് ഇറ്റലി കളിക്കുന്നത്. ഈ വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഇറ്റലി ഉറപ്പിച്ചു. 9 മത്സരങ്ങളിൽ ഒമ്പതും വിജയിച്ച് 27 പോയന്റുമായി നിൽക്കുകയാണ് ഇറ്റലി.

Previous articleകില്ലര്‍ മില്ലര്‍ ഇനി പഞ്ചാബില്‍ ഇല്ല, യുവ പ്രതിഭ സാം കറനെയും റിലീസ് ചെയ്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്
Next articleഇന്ത്യ ഡിക്ലയർ ചെയ്തു, ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സിന് തകർച്ചയോടെ തുടക്കം