തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് കെയ്ൻ വില്യംസൺ

Kane Williamson

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ട്ടപെട്ടില്ലായിരുന്നെങ്കിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സൺറൈസേഴ്‌സിന് കഴിയുമായിരുന്നെന്നും വില്യംസൺ പറഞ്ഞു. അതെ സമയം ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും വളരെ സമർത്ഥമായ രീതിയിൽ ഡൽഹി കളിച്ചെന്നും വില്യംസൺ കൂട്ടിച്ചേർത്തു. ടീമിന്റെ തുടക്കം ശരിയായില്ലെന്നും മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ ടീമിന് കഴിഞ്ഞില്ലെന്നും വില്യംസൺ പറഞ്ഞു.

വാലറ്റ നിരയിൽ ടീമിന് കുറച്ച് റൺസ് കണ്ടെത്താൻ കഴിഞ്ഞെങ്കിലും ടീം 25-30 റൺസ് കുറവാണ് എടുത്തതെന്നും സൺറൈസേഴ്‌സ് ക്യാപ്റ്റൻ പറഞ്ഞു. ഈ സീസണിലെ ഐ.പി.എല്ലിൽ മോശം ഫോമിലുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനോട് 8 വിക്കറ്റിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം ജയിച്ച സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

Previous articleവെയ്ൻ റൂണിയുടെ ഡാർബി കൗണ്ടിയുടെ 12 പോയിന്റ് കുറക്കും, ക്ലബിന് അഡ്മിനിസ്ട്രേഷൻ
Next articleഓറഞ്ച് ക്യാപ് ധരിക്കുന്നത് താന്‍ ആസ്വദിക്കുന്നു – ശിഖര്‍ ധവാന്‍