വില്യംസണ്‍ സണ്‍റൈസേഴ്സിന്റെ ബാങ്കര്‍ – ഡേവിഡ് വാര്‍ണര്‍

Kanewilliamson
- Advertisement -

കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്സിന്റെ ബാങ്കര്‍ ആണെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഇന്നലെ പ്രതിസന്ധി ഘട്ടത്തില്‍ മാന്‍ ഓഫ് ദി മാച്ച് പ്രകടനവുമായി സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചത് കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്നാണ്. പുറത്താകാതെ 50 റണ്‍സ് നേടിയ വില്യംസണിന്റെ പ്രകടനത്തെ മാസ്റ്റര്‍ ക്ലാസ് എന്നാണ് വാര്‍ണര്‍ വിശേഷിപ്പിച്ചത്.

വില്യംസണ്‍ ഞങ്ങളുടെ ബാങ്കറാണ്, ഞങ്ങളെമാത്രമല്ല അദ്ദേഹം ബാറ്റ് ചെയ്യുന്ന ടീമിനെ രക്ഷിക്കുവാന്‍ അവസാനം വരെ പൊരുതുന്ന പ്രകൃതക്കാരനാണെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. സമ്മര്‍ദ്ദത്തില്‍ ഇന്നിംഗ്സ് കളിച്ച് ടീമിനെ കരകയറ്റുക എന്നത് കെയിന്‍ ശീലമാക്കിയിട്ടുണ്ടെന്നും പലവട്ടം ടീമിനെ പ്രതിസന്ധിയില്‍ കൈപിടിച്ചുയര്‍ത്തിയത് വില്യംസണിന്റെ ഇന്നിംഗ്സാണെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ന്യൂസിലാണ്ടിന് വേണ്ടിയും വര്‍ഷങ്ങളായി അദ്ദേഹം ഇത് ചെയ്യുന്നുണ്ടെന്നും വാര്‍ണര്‍ മത്സര ശേഷമുള്ള പ്രസന്റേഷന്‍ സെറിമണിയില്‍ പറഞ്ഞു.

Advertisement