സൂപ്പര്‍ ഓവറില്‍ റബാഡ ഷോ, ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

- Advertisement -

മയാംഗ് അഗര്‍വാളിന്റെ ഇന്നിംഗ്സിനെ അതിജീവിച്ച് മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന് സൂപ്പര്‍ ഓവറില്‍ അനായാസ ജയം. സൂപ്പര്‍ ഓവറില്‍ പന്തെറിയാനെത്തിയ കാഗിസോ റബാഡ ആദ്യ മൂന്ന് പന്തില്‍ തന്നെ ലോകേഷ് രാഹുലിനെയും നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് നേടാനായത് വെറും 2 റണ്‍സ് മാത്രം.

മുഹമ്മദ് ഷമി പഞ്ചാബിന് വേണ്ടി എറിഞ്ഞ ഓവറില്‍ 2 പന്തില്‍ 3 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ് അപ്രവചനീയമായ മത്സരം ജയിച്ച് മുഴുവന്‍ പോയിന്റും സ്വന്തമാക്കുകയായിരുന്നു.

Advertisement