ഇന്ത്യന്‍ ടീമിനൊപ്പമുള്ളപ്പോളും താന്‍ ഷെയിന്‍ ബോണ്ടിന്റെ സഹായം തേടാറുണ്ട്

Bumrahbond

ഷെയിന്‍ ബോണ്ടില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ ഉള്ളപ്പോള്‍ മാത്രമല്ല താന്‍ ഇന്ത്യന്‍ ടീമിന് കളിക്കുമ്പോളും സഹായം തേടാറുണ്ടെന്ന് പറഞ്ഞ് ജസ്പ്രീത് ബുറം. 2015ല്‍ ആണ് താന്ഡ ഷെയിന്‍ ബോണ്ടിനെ ആദ്യം കാണുന്നതെന്നും അതിന് ശേഷം പല കാര്യങ്ങളിലും അദ്ദേഹം തന്നെ സഹായിച്ചിട്ടുണ്ടെന്നും ബൗളിംഗില്‍ നടത്തേണ്ട പുതിയ പരീക്ഷണങ്ങളെക്കുറിച്ച് തനിക്ക് സഹായം തന്നിട്ടുള്ളതും ബോണ്ട് ആണെന്ന് ബുംറ പറഞ്ഞു.

താന്‍ മെച്ചപ്പെട്ടതില്‍ വലിയ പങ്ക് ഷെയിന്‍ ബോണ്ടിനാണെന്നും ഈ യാത്രയില്‍ താന്‍ ഓരോ വര്‍ഷവും മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ജസ്പ്രീത് ബുംറ വ്യക്തമാക്കി.

Previous articleഅഗ്വേറോക്ക് വേണ്ടി മൂന്ന് ക്ലബുകൾ രംഗത്ത്
Next articleആഴ്സണലിന്റെ പുതിയ എവേ ജേഴ്സിയും എത്തി