അഗ്വേറോക്ക് വേണ്ടി മൂന്ന് ക്ലബുകൾ രംഗത്ത്

മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് പറഞ്ഞ സെർജിയോ അഗ്വേറോയെ സ്വന്തമാക്കാൻ ആയി മൂന്ന് ക്ലബുകൾ രംഗത്ത്. ബാഴ്സലോണ, യുവന്റസ്, പി എസ് ജി എന്നിവരാണ് അഗ്വേറോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ മുന്നിൽ ഉള്ളത്. ചില ഇംഗ്ലീഷ് ക്ലബുകളും അഗ്വേറോക്കായി ശ്രമിക്കുന്നുണ്ട് എങ്കിലും മാഞ്ചസ്റ്റർ സിറ്റി അല്ലാത്തെ ഒരു ഇംഗ്ലീഷ് ക്ലബിലും കളിക്കാൻ അഗ്വേറോക്ക് താല്പര്യമില്ല. ബാഴ്സലോണയിലേക്ക് പോകാൻ ആണ് അഗ്വേറോ ആഗ്രഹിക്കുന്നത്.

മെസ്സിയുടെ വലിയ കൂട്ടുകാരനായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാൻ ഉള്ള ആഗ്രഹത്തിലാണ് ബാഴ്സലോണയിലേക്ക് വരാൻ ശ്രമിക്കുന്നത്. ബാഴ്സക്കായി കളിക്കാൻ വേണ്ടി വേതനം കുറക്കാൻ അഗ്വേറോ തയ്യാറാണ്. പത്തു മില്യണിൽ താഴെ വേതനമുള്ള ഓഫറാണ് ബാഴ്സലോണ അഗ്വേറോക്ക് നൽകിയിരിക്കുന്നത്. മെംഫിസ് ഡിപായുമായുള്ള ചർച്ചകളും ബാഴ്സലോണ നടത്തുന്നുണ്ട്. ഡിപായിയെ വാങ്ങുന്നു എങ്കിൽ അഗ്വേറോയെ ബാഴ്സ വാങ്ങില്ല.

ടീം ശക്തമാക്കാൻ ശ്രമിക്കുന്ന യുവന്റസും പി എസ് ജിയും നല്ല ഒരു സ്ട്രൈക്കറിന്റെ അഭാവമുള്ള ടീമുകളാണ്‌ മെസ്സി ബാഴ്സലോണയിൽ തുടരുക ആണെങ്കിൽ ബാഴ്സക്ക് തന്നെയാകും അഗ്വേറോ മുൻഗണന നൽകുക.

Previous articleവനിത സംഘത്തിന്റെ വലുപ്പം കുറയ്ക്കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ബോര്‍ഡ്
Next articleഇന്ത്യന്‍ ടീമിനൊപ്പമുള്ളപ്പോളും താന്‍ ഷെയിന്‍ ബോണ്ടിന്റെ സഹായം തേടാറുണ്ട്