ഐപിഎലില്‍ രണ്ടായിരം റണ്‍സ് തികച്ച ജഡേജ ഇന്ന് സ്വന്തമാക്കിയത് തന്റെ ആദ്യത്തെ അര്‍ദ്ധ ശതകം

Ravindrajadeja
- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രതീക്ഷയായിരുന്നു ഇന്ന് രവീന്ദ്ര ജഡേജ. 44/4 എന്ന നിലയില്‍ നിന്ന് ടീമിനെ 114/5 എന്ന നിലയിലേക്ക് ജഡേജയും ധോണിയും ചേര്‍ന്ന് എത്തിച്ചപ്പോളും ജഡേജ തന്നെയായിരുന്നു കൂടുതല്‍ സ്കോറിംഗും നടത്തിയത്. 70 റണ്‍സ് കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്. ഇന്ന് 35 പന്തില്‍ നിന്ന് 50 റണ്‍സ് നേടി ജഡേജ പുറത്താകുമ്പോള്‍ താരം തന്റെ ഐപിഎല്‍ കരിയറിലെ ആദ്യത്തെ അര്‍ദ്ധ ശതകമാണ് നേടിയത്.

അതേ സമയം ഇന്ന് താരം തന്റെ രണ്ടായിരം ഐപിഎല്‍ റണ്‍സും നേടി. ടീമിന് വേണ്ടി വിജയത്തിലേക്ക് നയിക്കുന്ന ഇന്നിംഗ്സുകള്‍ പലപ്പോഴായി നേടിയിട്ടുണ്ടെങ്കിലും താരത്തിന് അര്‍ദ്ധ ശതകത്തിനായി ഇത്രയും മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ടി20യില്‍ 241 ാം മത്സരമാണ് താരം ഇന്ന് കളിച്ചത്.

ഇന്ന് ഐപിഎലില്‍ തന്റെ 174ാം മത്സരമാണ് ജഡേജ കളിച്ചത്.

Advertisement