ഐപിഎൽ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ടൂര്‍ണ്ണമെന്റ് – ഡ്വെയിന്‍ ബ്രാവോ

Dwaynebravo

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടൂര്‍ണ്ണമെന്റാണ് ഐപിഎൽ എന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി ആര്‍സിബിയ്ക്കെതിരെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു ഡ്വെയിന്‍ ബ്രാവോ.

ചില ദിവസങ്ങളിൽ മികവ് പുറത്തെടുക്കുവാന്‍ സാധിക്കുമെങ്കിൽ ചില ദിവസം അത് സാധിച്ചേക്കില്ലെന്നും താന്‍ ഈ കളിയെ അത്രമേൽ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ കളി തുടര്‍ന്ന് പോകുന്നതെന്നും ബ്രാവോ സൂചിപ്പിച്ചു.

താന്‍ നെറ്റ്സിൽ പ്രാക്ടീസ് വളരെ അധികം ചെയ്യുമെന്നും തന്റെ ആരോഗ്യം എന്നും പരിപാലിക്കുമെന്നും അത് കൂടാതെ ഇത്തരം സാഹചര്യഹങ്ങളിൽ തന്റെ പരിചയസമ്പത്തിനെ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഡ്വെയിന്‍ വ്യക്തമാക്കി.

Previous articleവിജയവഴിയിൽ എത്താൻ ആകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ
Next article175 റൺസ് നേടിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞേനെ – വിരാട് കോഹ്‍ലി