വിജയവഴിയിൽ എത്താൻ ആകുമോ? മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആസ്റ്റൺ വില്ലക്ക് എതിരെ

Lingard United utd
Credit: Twitter

ലീഗ് കപ്പിലെ നിരാശയാർന്ന പ്രകടനത്തിൽ നിന്ന് കരകയറാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ ഇറങ്ങും. ഇന്ന് നടക്കുന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിലാണ് മത്സരം. ലീഗ് കപ്പിൽ ഇല്ലാതിരുന്ന പ്രധാന താരങ്ങൾ ഒക്കെ ഇന്ന് മടങ്ങിയെത്തും. റൊണാൾഡോ, പോഗ്ബ, ബ്രൂണോ, വരാനെ, മഗ്വയർ, ഡിഹിയ, ലൂക് ഷോ എന്നിവരൊക്കെ ഇന്ന് ആദ്യ ഇലവനിൽ തിരികെയെത്തും.

വെസ്റ്റ് ഹാമിനെതിരെ നന്നായി കളിച്ച വാൻ ഡെ ബീക് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് കണ്ട് തന്നെ അറിയണം. ഫോമിൽ ഇല്ലാത്ത ഫ്രെഡിനെ ഒലെ ആദ്യ ഇലവനിൽ ഇറക്കിയാൽ ആരാധകരിൽ നിന്ന് അത്ര നല്ല പ്രതികരണം ആകില്ല ലഭിക്കുക. പരിക്ക് മാറി എത്തിയ കവാനി ഇന്ന് മാച്ച് സ്ക്വാഡിൽ ഉണ്ടാകും. ഇപ്പോൾ 5 മത്സരങ്ങളിൽ 13 പോയിന്റുമായു ലീഗിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവസാന ലീഗ് മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ആസ്റ്റൺ വില്ല നല്ല ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. അതുകൊണ്ട് ഒലെയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുന്നത്.

Previous articleആര്‍സിബി താരം ജോര്‍ജ്ജ് ഗാര്‍ട്ടൺ ബിഗ് ബാഷിലേക്ക്, അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി കളിക്കും
Next articleഐപിഎൽ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ ടൂര്‍ണ്ണമെന്റ് – ഡ്വെയിന്‍ ബ്രാവോ