ഐപിഎൽ ഇന്ത്യയിൽ തന്നെ!!! മാര്‍ച്ച് 27ന് ആരംഭിയ്ക്കും

Jay Shah Sourav Ganguly Rohit Sharma Ipl 2020 1024x682

ഐപിഎൽ 2022 സീസൺ മാര്‍ച്ച് 27ന് ആരംഭിയ്ക്കും. വരുന്ന സീസൺ ഇന്ത്യയിൽ തന്നെ നടത്തുവാനാണ് ബിസിസിഐ തീരുമാനം. ഇത്തവണ മഹാരാഷ്ട്രയില്‍ പൂര്‍ണ്ണമായും ടൂര്‍ണ്ണമന്റ് നടത്തുക എന്ന ലക്ഷ്യം ആണ് ബിസിസിഐ മുന്നോട്ട് വയ്ക്കുന്നത്.

മുംബൈയിലും പൂനെയിലും ആയി നാല് ഗ്രൗണ്ടുകളിൽ മത്സരം നടത്തുവാനുള്ള നീക്കങ്ങളാണ് ബിസിസിഐ ഭാഗത്ത് നിന്ന് നടക്കുന്നത്. ഇന്ന് ഐപിഎൽ ഉടമകളുടെ മീറ്റിംഗിലാണ് ഈ തീരുമാനങ്ങളുണ്ടായിട്ടുള്ളത്.

യുഎഇയും ദക്ഷിണാഫ്രിക്കയും മറ്റു വേദികളായി പരിഗണിച്ചുവെങ്കിലും ഏപ്രിലിലും മേയിലും യുഎഇയിൽ ഡ്യൂ വലിയ പ്രശ്നം സൃഷ്ടിക്കുന്നതിനാൽ തന്നെ യുഎഇ വേണ്ട എന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയെന്നാണ് അറിയുന്നത്.

Previous articleദക്ഷിണാഫ്രിക്കയ്ക്കെതിരെ പിഴ ചുമത്തി ഐസിസി
Next articleബാലോടെല്ലി ഇറ്റലി ടീമിൽ തിരികെയെത്തും