ബാലോടെല്ലി ഇറ്റലി ടീമിൽ തിരികെയെത്തും

Newsroom

Img 20220122 192841
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയുടെ പരിശീലകൻ റോബർട്ടോ മാൻസിനി മരിയോ ബലോട്ടെല്ലിയെ വരാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളയിൽ ദേശീയ ടീമിലേക്ക് തിരികെ വിളിക്കും. 31കാരനായ ഇറ്റാലിയൻ ഫോർവേഡ് നിലവിൽ തുർക്കിയിലെ അദാന ഡെമിർസ്‌പോറിനായി കളിക്കുകയാണ്‌.അവിടെ ഈ സീസണിൽ 18 സൂപ്പർ ലിഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ താരം നേടിയിട്ടുണ്ട്.

2018 സെപ്റ്റംബറിൽ നേഷൻസ് ലീഗിൽ പോളണ്ടിനോട് ഇറ്റലി 1-1 ന് സമനില വഴങ്ങിയപ്പോഴാണ് മുൻ ഇന്റർ ഫോർവേഡ് ഇറ്റലിക്കായി അവസാനമായി കളിച്ചത്. ബാലോടെല്ലിക്ക് ഒപ്പം ഇന്ററിലും മാഞ്ചസ്റ്റർ സിറ്റിയിലും ഒരുമിച്ച് പ്രവർത്തിച്ച മാഞ്ചിനി താരത്തെ എപ്പോഴും ഇഷ്ടപ്പെടുന്ന കോച്ചാണ്.