ഐപിഎല്‍ സെപ്റ്റംബറിലെങ്കില്‍ ഓസ്ട്രേലിയ – വിന്‍ഡീസ് താരങ്ങള്‍ കളിക്കും

ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബറിലാണ് നടക്കുന്നതെങ്കില്‍ ഓസ്ട്രേലിയയുടെയും വിന്‍ഡീസിന്റെയും താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്ന് സൂചന. ഈ രണ്ട് രാജ്യങ്ങള്‍ ഒഴികെ മറ്റ് പ്രധാന രാജ്യങ്ങള്‍ക്കെല്ലാം സെപ്റ്റംബര്‍ മാസത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളുണ്ട്.

17 ഓസ്ട്രേലിയന്‍ താരങ്ങളും പത്തോളം വിന്‍ഡീസ് താരങ്ങളുമാണ് പല ഫ്രാഞ്ചൈസികളിലുമായി ഐപിഎലില്‍ കളിക്കുന്നത്. ഇംഗ്ലണ്ട്, ന്യൂസിലാണ്ട് താരങ്ങള്‍ ഏറെക്കുറെ ഐപിഎലിന് ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്.

Previous articleസെർജി റൊബേർട്ടോക്ക് വീണ്ടും പരിക്ക്
Next articleമുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വലൻസിയ ഫുട്ബോളിൽ നിന്ന് വിരമിച്ചു