ഐപിഎൽ സെപ്റ്റംബര്‍ 19ന് ആരംഭിക്കും

Ipl
- Advertisement -

സെപ്റ്റംബര്‍ മാസത്തിൽ ഐപിഎൽ യുഎഇയിൽ വെച്ച് നടക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നുവെങ്കിലും ഫിക്സ്ച്ചറുകൾ ഈ മാസം അവസാനം മാത്രമേ പുറത്ത് വിടുള്ളുവെന്നാണ് ബിസിസിഐ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര സെപ്റ്റംബര്‍ 14ന് അവസാനിച്ച ശേഷം പിറ്റേ ദിവസം തന്നെ ഇന്ത്യന്‍ താരങ്ങൾ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റിൽ ദുബായിയിലേക്ക് യാത്രയാകുമെന്നും സെപ്റ്റംബര്‍ 19ന് ഐപിഎലിന്റെ യുഎഇ പതിപ്പ് തുടങ്ങുമെന്നുമാണ് ലഭിയ്ക്കുന്ന വിവരം.

മറ്റു വിദേശ താരങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് അതാത് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തുമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പകരക്കാരെ കണ്ടെത്തുവാനും ഫ്രാഞ്ചൈസികളെ സഹായിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഒക്ടോബര്‍ 15നാണ് ബിസിസിഐ ഐപിഎൽ ഫൈനലിനായി കണ്ടെത്തിയിരിക്കുന്നതെന്നും വിവരം പുറത്ത് വരുന്നുണ്ട്.

ഔദ്യോഗിക പ്രഖ്യാപനം ഈ മാസം അവസാനം വന്നെത്തുമെന്നാണ് ലഭിയ്ക്കുന്ന വിവരം. യുഎഇയിയിലെ ഐപിഎലിൽ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നും സൂചനയുണ്ട്.

Advertisement