ലോകടെല്ലിയെ തേടി യുവന്റസ്

20210608 114535
- Advertisement -

ഇറ്റാലിയൻ മധ്യനിര താരം മാനുവൽ ലോകടെല്ലിയെ യുവന്റസ് ടീമിൽ എത്തിച്ചേക്കും. സസുവോളോയുടെ യുവ മിഡ്ഫീൽഡറായ ലോകടെല്ലിയെ വിൽക്കാൻ ആണ് ക്ലബ് ശ്രമിക്കുന്നത്. 40മില്യണോളമാണ് താരത്തിനായി സസുവോളോ ആവശ്യപ്പെടുന്നത്‌. അലെഗ്രി യുവന്റസ് മധ്യനിര ശക്തമാക്കാൻ യുവന്റസ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പ്യാനിചിനെ തിരികെ എത്തിക്കാനോ ലോകടെല്ലിയെ സൈൻ ചെയ്യാനോ ആണ് യുവന്റസ് ശ്രമിക്കുന്നത്.

അവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ലോകടെല്ലിയെ സൈൻ ചെയ്യാൻ യൂറോപ്പിലെ പ്രധാന ക്ലബുകൾ ഒക്കെ ശ്രമിക്കുന്നുണ്ട്. എങ്കിലും യുവന്റസിലേക്ക് പോകാൻ ആണ് ലോകടെല്ലി ആഗ്രഹിക്കുന്നത്‌. അവസാന രണ്ടു വർഷമായി ലോകടെല്ലി സസുവോളോയ്ക്ക് ഒപ്പമാണ്. മുമ്പ് എ സി മിലാന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇറ്റലിയുടെ യൂറോ കപ്പ് ടീമിൽ ലോകടെല്ലി ഉണ്ട്.

Advertisement