വൈനാൾഡത്തിന് പകരക്കാരനെ ഇറ്റലിയിൽ തേടി ബാഴ്സലോണ

Images (30)
- Advertisement -

ഡച്ച് താരം വൈനാൾഡത്തിന് പകരക്കാരനെ ഇറ്റലിയിൽ തേടി ബാഴ്സലോണ. റോമയുടെ ക്യാപ്റ്റൻ ലോറെൻസോ പെല്ലെഗ്രിനിയെയാണ് ബാഴ്സലോണ ലക്ഷ്യം വെക്കുന്നത്. ലിവർപൂൾ വിട്ട വൈനാൾഡത്തിനെ ബാഴ്സലോണയിൽ എത്തിക്കാനുള്ള ശ്രമങ്ങളെ പിഎസ്ജി ഹൈജാക്ക് ചെയ്യുകയായിരുന്നു.

ബാഴ്സലോണയിലേക്ക് എന്നൊറുപ്പിച്ച സമയത്താണ് 30കാരനായ വൈനാൾഡത്തിനെ പണം വാരിയെറിഞ്ഞ് പിഎസ്ജി റാഞ്ചിയത്. പൗലോ ഫോൺസെസ്കയുടെ കീഴിൽ റോമയുടെ സ്ഥിരം താരമായ പെല്ലെഗ്രിനി ക്ലബ്ബുമായുള്ള കരാറിലെ അവസാന വർഷത്തിലാണ്. മൗറീനോ എത്തുന്നതോട് കൂടി റോമയിൽ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുമോ എന്നുറപ്പില്ലാത്തതിനാൽ റോമ വിടാൻ പെല്ലെഗ്രിനിയും താത്പര്യം കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 25മില്ല്യൺ യൂറോ എങ്കിലും നൽകിയാൽ റോമ ബാഴ്സലോണക്ക് താരത്തിനെ വിട്ടു നൽകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisement