ഐപിഎലില്‍ തിരിച്ച് വരവ് നടത്തുവാന്‍ സാധിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം – പുജാര

ഐപിഎലില്‍ വീണ്ടും തനിക്ക് അവസരം ലഭിച്ചത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന് പറഞ്ഞ് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര. ഏഴ് വര്‍ഷത്തിന് ശേഷമാണ് പുജാരയ്ക്ക് വീണ്ടും ഐപിഎലില്‍ അവസരം ലഭിയ്ക്കുന്നത്. ഫെബ്രുവരി 18ന് നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് താരത്തെ സ്വന്തമാക്കിയത്.

2014 കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡേയിലാണ് താന്‍ അവസാനം കളിച്ചതാണെന്നാണ് തന്റെ ഓര്‍മ്മയെന്നും വീണ്ടും ഐപിഎലിലേക്ക് തിരികെ വരാനാകുന്നത് വലിയ കാര്യമാണെന്നും ചേതേശ്വര്‍ പുജാര വ്യക്തമാക്കി.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗാണ് ഐപിഎല്‍ എന്നും തനിക്ക് അതില്‍ കളിക്കാനാകാതെ പോയതില്‍ വിഷമമുണ്ടായിരുന്നുവെന്നും ചേതേശ്വര്‍ പുജാര പറഞ്ഞു.