ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചന നൽകി സഞ്ജു സാംസൺ

Sanju Samson Rajasthan Royals

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ അടുത്ത മത്സരത്തിനുള്ള രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചന നൽകി സഞ്ജു സാംസൺ. ഇന്ന് നടന്ന മത്സരത്തിൽ 33 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. 155 റൺസ് എടുക്കാൻ കഴിയുന്ന സ്കോർ ആയിരുന്നെന്നും അതിന് പറ്റിയ ബാറ്റസ്മാൻമാർ ടീമിൽ ഉണ്ടായിരുന്നെന്നും സഞ്ജു പറഞ്ഞു.

എന്നാൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ മികച്ച പാർട്ണർഷിപ്പുക്കൾ സൃഷ്ട്ടിക്കാൻ കഴിയാതെ പോയതും തിരിച്ചടി ആയെന്നും സഞ്ജു സാംസൺ പറഞ്ഞു. മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച രീതിയിൽ ബാറ്റ് ചെയ്തത്. മത്സരത്തിൽ 53 പന്തിൽ പുറത്താവാതെ സഞ്ജു സാംസൺ 70 റൺസ് എടുത്തിരുന്നു. സെപ്റ്റംബർ 27ന് സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ മത്സരം.

Previous articleഅന്റോണിയോയുടെ ഡാൻസിംഗ് ചുവടുകൾക്ക് മുന്നിൽ ലീഡ്സ് വീണു
Next articleനോർവിചിന് എതിരെ എളുപ്പത്തിൽ വിജയം നേടി എവർട്ടൺ