ഐപിഎല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍

Rohitipl

ഐപിഎല്‍ 2021നുള്ള ലേല പ്രക്രിയ ഫെബ്രുവരി 18ന് ആരംഭിക്കും. ചെന്നൈയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയ്ക്കാവും ലേലം ആരംഭിയ്ക്കുക. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളും ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

21 ഇന്ത്യന്‍ അന്താരാഷ്ട്ര താരങ്ങളും 186 വിദേശ ക്യാപ്ഡ് താരങ്ങളും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. അസോസ്സിയേറ്റ് രാജ്യങ്ങളില്‍ നിന്ന് 27 താരങ്ങളും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 743 അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളും 68 അണ്‍ ക്യാപ്ഡ് അന്താരാഷ്ട്ര താരങ്ങളും ലേലത്തിലുണ്ട്.

വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ് ഏറ്റവും അധികം താരങ്ങള്‍ പേര് നല്‍കിയിട്ടുള്ളത്. 56 താരങ്ങള്‍ കരീബിയന്‍ ടീമില്‍ നിന്നുള്ളപ്പോള്‍ രണ്ടാം സ്ഥാനത്ത് 42 താരങ്ങളുമായി ഓസ്ട്രേലിയയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 38 പേരും ശ്രീലങ്കയില്‍ നിന്ന് 31 താരങ്ങളും പേര് നല്‍കിയിട്ടുണ്ട്.

29 ന്യൂസിലാണ്ട് താരങ്ങളും 21 ഇംഗ്ലണ്ട് താരങ്ങളും പേര് നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

 

Previous articleദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം, നേടിയത് 106 റണ്‍സ്
Next articleശ്രീശാന്തും അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറും ലേലത്തിന്