ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് നഷ്ടം, നേടിയത് 106 റണ്‍സ്

Paksa

പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 106/4 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക. ഇന്ന് പാക്കിസ്ഥാനെ 272 റണ്‍സിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴയ്ക്കുകയായിരുന്നു.

ഡീന്‍ എല്‍ഗാറിനെയും(15 ) റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനെയും(0) പുറത്താക്കി ഹസന്‍ അലി ഏല്പിച്ച ഇരട്ട പ്രഹരത്തിന് ശേഷം എയ്ഡന്‍ മാര്‍ക്രവും ഫാഫ് ഡു പ്ലെസിയും ചേര്‍ന്ന് 29 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 15 റണ്‍സ് നേടിയ ഫാഫിനെ പുറത്താക്കി ഫഹീം അഷ്റഫ് പാക്കിസ്ഥാന് വീണ്ടും മേല്‍ക്കൈ നേടിക്കൊടുത്തു.

26 റണ്‍സ് കൂടി നേടുന്നതിനിടയില്‍ എയ്ഡന്‍ മാര്‍ക്രത്തെയും(32) ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. നൗമന്‍ അലിയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിപ്പിക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.

24 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും 15 റണ്‍സ് നേടി ടെംബ ബാവുമയുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

Previous articleഉത്തേജക മരുന്ന്, അയാക്സ് ഗോൾ കീപ്പർ ഒനാനയ്ക്ക് ഒരു വർഷം വിലക്ക്
Next articleഐപിഎല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍