പേരും ജേഴ്സിയും മാറിയത് ഭാഗ്യം കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നു എന്ന് രാഹുൽ

Klrahul
- Advertisement -

പഞ്ചാബ് കിങ്സ് അവസാന സീസണുകളിൽ ഒക്കെ നിർഭാഗ്യമുള്ള ടീമായിരുന്നു എന്ന് പഞ്ചാബിന്റെ ക്യാപ്റ്റൻ കെ എൽ രാഹുൽ. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്തായിരുന്നു പഞ്ചാബ് ഫിനിഷ് ചെയ്തിരുന്നത്. നല്ല പ്രകടനം കാഴ്ചവെച്ചിട്ടും പലപ്പോഴും വിജയത്തിന് അടുത്ത് എത്തി പരാജയപ്പെടുക ആയിരുന്നു. ഇത്ര കാലത്തിനിടയിൽ ആകെ ഒരു തവണ മാത്രമേ പഞ്ചാബ് കിങ്സ് ഫൈനലിൽ എത്തിയിട്ടുള്ളൂ.

ടീമിനെ നിർഭാഗ്യം അലട്ടുക ആണെന്നും പേരിലെയും ജേഴ്സിയിലെയും മാറ്റം ടീമിന് ഭാഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം എന്നും പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ പറഞ്ഞു. ടീം പേരു മാറ്റിയ പഞ്ചാബ് ഇത്തവണ അവരുടെ ജേഴ്സി ഡിസൈനും മാറ്റിയിറ്റുണ്ട്.

Advertisement