ഐ.പി.എല്ലിന്റെ ഭാവിയിൽ തീരുമാനം ഏപ്രിൽ 15ന് ശേഷം മാത്രമെന്ന് കേന്ദ്രമന്ത്രി

Photo: IPL
- Advertisement -

ഐ.പി.എല്ലിന്റെ ഭാവി ഏപ്രിൽ 15ന് ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. നേരത്തെ ഏപ്രിൽ 15 വരെ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം കൂടുതൽ കാണികൾ പങ്കെടുക്കുന്ന എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് ഐ.പി.എൽ ഏപ്രിൽ 15നേക്ക് നീട്ടിവെക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഇന്നാണ് കേന്ദ്ര കായികമന്ത്രി പുതിയ പ്രതികരണവുമായി രംഗത്തെത്തിയത്. ഏപ്രിൽ 15ന് ശേഷം അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് കേന്ദ്രം പുതിയ നിർദേശങ്ങൾ കൊണ്ട് വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒരു വ്യക്തിക്കോ ഒരു സ്പോർട്സ് സംഘടനക്കോ വേണ്ടിയല്ല കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നതെന്നും രാജ്യത്തെ ജനങ്ങളുടെ സുരക്ഷാ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടുവന്നതെന്നും കായിക മന്ത്രി പറഞ്ഞു.

നേരത്തെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയും കേന്ദ്ര സർക്കാരിന്റെ ഉപദേശത്തിന് അനുസരിച്ച് മാത്രമേ ഐ.പി.എൽ നടത്തു എന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഐ.പി.എൽ കേന്ദ്ര നിർദേശത്തെ തുടർന്ന് ബി.സി.സി.ഐ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു.

Advertisement