ഐ പി എല്ലിൽ 600 ഫോർ, റെക്കോർഡ് കുറിച്ച് ധവാൻ

20210410 230007
- Advertisement -

ഇന്ന് ഡെൽഹിക്കായി ഗംഭീരമായി ബാറ്റു ചെയ്ത ശികർ ധവാൻ ഐ പി എല്ലിൽ പുതിയ ചരിത്രം രചിച്ചു. ഐ പി എല്ലിൽ 600 ഫോറുകൾ അടിക്കുന്ന ആദ്യ താരമായി ഡെൽഹി ഓപ്പണർ മാറി. 10 ഫോറുകൾ ഇന്ന് അടിച്ച ധവാൻ 601 ഫോറുകൾ ആണ് ഐ പി എല്ലിൽ ആകെ അടിച്ചത്. ഏറെ കാലമായി ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ഫോർ ഉള്ള താരമായിരുന്നു ധവാൻ.

510 ഫോർ ഉള്ള ഡേവിഡ് വാർണർ ആണ് ധവാന് പിറകിൽ ഉള്ളത്. 507 ഫോറുമായൊ കോഹ്ലി മൂന്നാമതും നിൽക്കുന്നു.

Most 4s in IPL

601 – Shikhar Dhawan
510 – David Warner
507 – Virat Kohli

Advertisement