റിയാന്‍ പരാഗിന് ചെറിയൊരു ഉപദേശവുമായി മാത്യു ഹെയ്ഡന്‍

Riyanparag

ഐപിഎലില്‍ തേര്‍ഡ് അമ്പയര്‍ ക്യാച്ച് ആണോ അല്ലയോ എന്ന് വിധിക്കുന്നത് ആദ്യമായൊന്നുമല്ല എന്നാൽ താനെടുത്ത ക്യാച്ച് തേര്‍ഡ് അമ്പയര്‍ നിഷേധിച്ചതിൽ പ്രതിഷേധിച്ച അടുത്ത ക്യാച്ച് എടുത്ത ശേഷം തറയിൽ മുട്ടിക്കുന്ന തരത്തിൽ ആംഗ്യം കാണിക്കുകയായിരുന്നു.

ലക്നൗവിനെതിരെയുള്ള രാജസ്ഥാന്റെ മത്സരത്തിലെ 19ാം ഓവറിൽ സ്റ്റോയിനിസിന്റെ ക്യാച്ചാണ് പരാഗ് എടുത്തപ്പോള്‍ അത് തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിച്ചത്. വീണ്ടും സ്റ്റോയിനിസിനെ തന്നെ പിടിച്ചാണ് പരാഗ് തന്റെ ഈ ചെയ്തിയുമായി മുന്നോട്ട് വന്നത്.

ഒട്ടനവധി മുന്‍ താരങ്ങള്‍ പരാഗിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചപ്പോള്‍ യുവ താരത്തിനോട് തനിക്ക് നൽകുവാനുള്ള ഉപദേശം ദൈര്‍ഘ്യമേറിയ കളിയാണ് ക്രിക്കറ്റ് എന്നും അതിനാൽ തന്നെ വിധി ഇന്നൊന്നാണെങ്കിൽ നാളെ മറ്റൊന്നായിരിക്കുമെന്ന് ഓര്‍ക്കണം എന്നായിരുന്നുവെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍ പറഞ്ഞത്.

 

Previous articleവനിത ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന്റെ കോച്ചായി ചാര്‍ലട്ട് എഡ്വേര്‍ഡ്സ് എത്തുന്നു
Next articleഡീൻ ഹെൻഡേഴ്സണായി ന്യൂകാസിലിന്റെ 40 മില്യൺ ഓഫർ