ബാറ്റ്സ്മാന്മാര്‍ക്ക് തന്റെ സ്ലോ ബോള്‍ മനസ്സിലാക്കുവാന്‍ സാധിക്കില്ലെങ്കില്‍ ബൗളര്‍ക്കും അത് സാധിക്കില്ലെന്ന് കരുതി – തന്റെ ഹാട്രിക്കിനെക്കുറിച്ച് ഹര്‍ഷൽ പട്ടേൽ

Harshalpatel

ഹാര്‍ദ്ദിക് പാണ്ഡ്യ, കീറൺ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍ ഇവര്‍ മൂന്ന് പേരെയും പുറത്താക്കി ഹര്‍ഷൽ പട്ടേൽ തന്റെ ഹാട്രിക്ക് നേട്ടം ഇന്നലെ മുംബൈയ്ക്കെതിരെ സ്വന്തമാക്കിയിരുന്നു. പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മത്സരം മാറ്റി മറിയ്ക്കുവാന്‍ സാധിക്കുന്ന വ്യക്തിയാണെന്നും പൊള്ളാര്‍ഡിനെതിരെ വ്യക്തമായ പ്ലാനോട് കൂടിയാണ് പന്തെറിഞ്ഞതെന്നും ഹര്‍ഷൽ പട്ടേൽ പറഞ്ഞു.

ചഹാറിന്റെ വിക്കറ്റ് നേടി ഹാട്രിക്ക് സ്വന്തമാക്കിയതിനെക്കുറിച്ച് ഹര്‍ഷൽ പറയുന്നത് ബാറ്റ്സ്മാന്മാര്‍ക്ക് തന്റെ സ്ലോ ബോളുകള്‍ മനസ്സിലാകുന്നില്ലെങ്കിൽ ഒരു ബൗളര്‍ക്കും അത് സാധിക്കില്ലെന്ന ചിന്തയിലാണ് താന്‍ അത് എറിഞ്ഞതെന്നും അത് ഹാട്രിക്കായി മാറിയതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

ഇത് താന‍ ആറാം തവണയാണ് ഹാട്രിക്കിന്റെ അടുത്തെത്തുന്നതെന്നും അവസാനം അത് നേടിയെടുക്കുവാന്‍ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും ഹര്‍ഷൽ പട്ടേൽ വ്യക്തമാക്കി.

Previous articleമുൻ ചെൽസി കോച്ച് ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പിംഗ് കോച്ച്
Next articleഷഫാലി വർമ്മയും രാധ യാദവും സിഡ്‌നി സിക്സേഴ്സിൽ