തന്റെ ഐപിഎലിലെ ഉയര്‍ന്ന സ്കോര്‍ നേടുവാനായതില്‍ സന്തോഷം, എന്നാല്‍ മത്സരം ഫിനിഷ് ചെയ്യാനാകാത്തതില്‍ വിഷമമുണ്ട് – റുതുരാജ് ഗായക്വാഡ്

Ruturaj2

ഐപിഎലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി 44 പന്തില്‍ 75 റണ്‍സ് നേടിയ റുതുരാജ് ഗായക്വാഡാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഐപിഎലില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയിരുന്നു ഇന്നലെ താരം നേടിയത്.

ഐപിഎലിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടാനായതില്‍ സന്തോഷമുണ്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യുവാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് റുതുരാജ് വ്യക്തമാക്കി.

ഈ പിച്ചില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പ്രയാസമായിരുന്നുവെന്നാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ഗ്യാപ്പില്‍ അടിക്കുകയും ഫീല്‍ഡര്‍മാരുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി കണ്ടെത്തുക എന്ന ലളിതമായ കാര്യമാണ് താന്‍ ചെയ്തതെന്നും റുതുരാജ് പറഞ്ഞു.

ഏത് ബൗളര്‍മാരാണ് പിച്ചില്‍ മികച്ച നില്‍ക്കുന്നതെന്നും അല്ലാത്തതെന്നും മനസ്സിലാക്കി മോശം ദിവസമുള്ള ബൗളര്‍മാര്‍ക്കെതിരെ സ്കോറിംഗ് അവസരം സൃഷ്ടിക്കുകയാണ് താന്‍ ചെയ്തതെന്നും റുതുരാജ് വ്യക്തമാക്കി.

Previous articleയൂറോ കപ്പ് സ്ക്വാഡിന്റെ വലുപ്പം കൂട്ടും
Next articleബാറ്റിംഗ് ഗംഭീരമായിരുന്നു, അതിനര്‍ത്ഥം ബൗളിംഗ് മോശമായിരുന്നുവെന്നല്ല – ധോണി