ഗെയിലില്ല, കോഹ്‍ലിയും ഡിവില്ലിയേഴ്സും സര്‍ഫ്രാസ് ഖാനും ആര്‍സിബിയില്‍ തുടരും

ക്രിസ് ഗെയിലിനെ കൈവിട്ട് ആര്‍സിബി. നിലനിര്‍ത്താനാകുന്ന മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനാകാതെ വെടിക്കെട്ട് ബാറ്റ്സ്മാന്‍. താരത്തിനെ റൈറ്റ് ടു മാച്ച് വഴി വീണ്ടും വാങ്ങാവുന്നതാണെങ്കിലും ആര്‍സിബിയുടെ ഈ നീക്കം ശരിക്കും ഞെട്ടിക്കുന്നതായി മാറുകയായിരുന്നു. 49 കോടി ലേലത്തിലൂടെ ചെലവഴിക്കാനാകുന്ന ബാംഗ്ലൂരിനു 2 റൈറ്റ് ടു മാച്ച് അവസരങ്ങള്‍ ബാക്കിയുണ്ട്.

കോഹ്ലിയ്ക്ക് 17 കോടിയും എബിഡിയ്ക്ക് 11 കോടിയും നല്‍കാന്‍ തീരുമാനിച്ച ആര്‍സിബി 1.75 കോടി രൂപയ്ക്കാണ് സര്‍ഫ്രാസ് ഖാനെ നിലനിര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂചന ശരിയായി, ചെന്നൈ നിലനിര്‍ത്തിയത് മൂവര്‍ സംഘത്തെ തന്നെ
Next articleനിലനിര്‍ത്തുന്നത് സ്മിത്തിനെ മാത്രം, വില 12 കോടി