വിദേശ താരങ്ങൾ പോലും ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് അസ്ഹറുദ്ധീൻ

വിദേശ താരങ്ങൾ പോലും ഇത്തവണത്തെ ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ധീൻ. ഒരുപാട് താരങ്ങൾ ഐ.പി.എല്ലിൽ കൂടെയാണ് മികച്ച നിലയിൽ എത്തുന്നതെന്നും അസ്ഹർ പറഞ്ഞു. ഐ.പി.എൽ നടത്താൻ അടുത്ത രണ്ട് വർഷത്തേക്കുള്ള പരമ്പരകളിൽ മാറ്റം വരുത്തണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഐ.പി.എൽ നടത്തണമെങ്കിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരുമെന്നും അത്കൊണ്ട് ഇന്ത്യയുടെ ഭാവി പരമ്പരകൾ മാറ്റേണ്ടി വരുമെന്നും അസ്ഹർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ വേണ്ടി ഇന്ത്യയുടെ ഭാവി പരമ്പരകളിൽ മാറ്റം വരുത്തണമെന്നും അസ്ഹർ പറഞ്ഞു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞതിന് ശേഷം ക്രിക്കറ്റ് ബോർഡുകൾ ഇന്റർനാഷണൽ ക്രിക്കറ്റ് കലണ്ടർ മൊത്തം മാറ്റി നിശ്ചയിക്കണമെന്നും അസ്ഹർ പറഞ്ഞു.

Previous article“ഫുട്ബോൾ ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരികെ വരണം”- പോഗ്ബ
Next articleമെയ് 4ന് സീരി എ ക്ലബുകൾ പരിശീലനം പുനരാരംഭിക്കും