മെയ് 4ന് സീരി എ ക്ലബുകൾ പരിശീലനം പുനരാരംഭിക്കും

കൊറോണ കാരണം ഇറ്റലിയിലെ ഫുട്ബോൾ നിർത്തി വെച്ചിട്ട് മാസം ഒന്ന് പിന്നിട്ടു. ഇപ്പോൾ കളത്തിലെക്ക് തിരികെ വരാനുള്ള ചർച്ചയിലാണ് സീരി എ ക്ലബുകൾ. മെയ് മാസം നാലാം തീയതി മുതൽ സീരി എ ക്ലബുകൾ പരിശീലനം പുനരാരംഭിച്ചേക്കും എന്നാണ് ഇപ്പോൾ ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ. ഇറ്റലിയിൽ അതിനു മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആകും എന്ന് ഫുട്ബോൾ അധികൃതർ പ്രതീക്ഷിക്കുന്നു.

നാല് ആഴ്ച എങ്കിലും താരങ്ങൾക്ക് പരിശീലനം നടത്താൻ അവസരം നൽകി മെയ് 31ന് സീസൺ പുനരാരംഭിക്കാൻ ആണ് ഇപ്പോൾ ഇറ്റാലിയൻ എഫ് എ ആലോചിക്കുന്നത്. മെയ് 31ന് സീസൺ ആരംഭിക്കുക ആണെങ്കിൽ ജൂലൈ 12നേക്ക് സീസൺ പൂർത്തിയാക്കാൻ കഴിയും.

Previous articleവിദേശ താരങ്ങൾ പോലും ഐ.പി.എൽ വേണ്ടെന്ന് പറയില്ലെന്ന് അസ്ഹറുദ്ധീൻ
Next article“പോഗ്ബയും റാഷ്ഫോർഡും വന്നാൽ കാണുക വേറെ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിനെ”