“ഫുട്ബോൾ ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരികെ വരണം”- പോഗ്ബ

- Advertisement -

ഫുട്ബോൾ കളത്തിലേക്ക് എത്രയും പെട്ടെന്ന് തിരികെയെത്തണം എന്നാണ് ആഗ്രഹം എന്ന് പോൾ പോഗ്ബ. പരിക്ക് കാരണം സീസൺ ഭൂരിഭാഗവും പോഗ്ബയ്ക്ക് നഷ്ടമായിരുന്നു. പരിക്ക് മാറിയപ്പോൾ ആണെങ്കിൽ കൊറോണ കാരണം ഫുട്ബോൾ നിർത്തിയിരിക്കുന്ന അവസ്ഥയുമാണ്. തന്റെ പരിക്ക് ഭേദമായി എന്നും ഇപ്പോൾ ഫുട്ബോൾ വെച്ച് പരിശീലനം ആരംഭിച്ചു എന്നും പോഗ്ബ പറഞ്ഞു.

പരിക്ക് എങ്ങനെയാണ് ഇത്ര ഗുരുതരമായത് എന്ന് തനിക്ക് അറിയില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു. ആകെ ഈ സീസണിൽ എട്ടു മത്സരങ്ങൾ മാത്രമെ പോഗ്ബ കളിച്ചിട്ടുള്ളൂ. പെട്ടെന്ന് തിരികെ വരാൻ പറ്റുമെന്നും ക്ലബിനെ സഹായിക്കാൻ കഴിയും എന്നും പോഗ്ബ പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement